പേവിഷബാധ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു
NewsKerala

പേവിഷബാധ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു

നെടുമങ്ങാട്: പേവിഷബാധയ്ക്കെതിരെ വാക്സിന്‍ സ്വീകരിച്ച് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. പെരുംകൈത്തോട് വീട്ടില്‍ അഭിജ(24) ആണ് മരിച്ചത്. ഒന്നര മാസം മുന്‍പ് അഭിജയെ പട്ടി കടിച്ചതിനെ തുടര്‍ന്ന് മൂന്ന് വാക്സിനും എടുത്തിരുന്നു. അവസാന വാക്‌സിന്‍ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് സ്വീകരിച്ചത്.

ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നെങ്കിലും ഗുരുതരമല്ലാതിരുന്നതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നു അഭിജ. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Post Your Comments

Back to top button