ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കയറിയ പേവിഷബാധ സംശയിക്കുന്ന നായ ചത്തു
NewsKerala

ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കയറിയ പേവിഷബാധ സംശയിക്കുന്ന നായ ചത്തു

പത്തനതിട്ട: ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കയറിയ പേവിഷബാധ സംശയിക്കുന്ന നായ ചത്തു. ഇന്നലെ ഓമല്ലൂരിലെ മാര്‍ക്കറ്റ് പരിസരത്ത് നിന്നും നായ വീട്ടുവളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ശേഷം അധികൃതരെത്തി മയക്കുമരുന്ന് കുത്തിവച്ച ശേഷം കൊക്കാ തോട്ടിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ നായയാണ് ചത്തത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്നറിയാനായി പോസ്റ്റ്മോര്‍ട്ടം നടത്തി രക്തം, ഉമിനീര്‍ എന്നിവയുടെ സാമ്പിള്‍ പരിശോധിക്കും. പരിശോധന ഫലം ഇന്ന് ഉച്ചയോടെ ലഭ്യമാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഫയര്‍ഫോഴ്‌സും ‘ആരോ’ ഡോഗ് ക്യാച്ചേഴ്‌സും ചേര്‍ന്ന് സാഹസികമായാണ് നായയെ പിടികൂടിയത്. ബട്ടര്‍ഫ്‌ളൈ നെറ്റ് ഉപയോഗിച്ചാണ് ഇവര്‍ നായയെ പിടികൂടിയത്. വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ളപ്പോയാണ് നായ വീട്ടുവളപ്പിലെത്തിയത്. നായയുടെ വായില്‍ നിന്ന് നുരയും പതയും കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ വീടിന്റെ ജനലും വാതിലുകളും അടച്ച് അകത്തിരുന്ന ശേഷം പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. ശേഷം ഉദ്യോഗസ്ഥരെത്തി നായയെ പിടികൂടുകയായിരുന്നു

Related Articles

Post Your Comments

Back to top button