Latest NewsNationalNews

‘എന്തേ ട്രംപിനിത്ര പിണക്കം’,ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: എന്തേ ട്രംപിനിത്ര പിണക്കം…അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ഡൊണാള്‍ഡ് ട്രംപിന് പിണക്കമാണ്. ഈ തിരഞ്ഞെടുപ്പിലും ജയിക്കുമെന്ന അമിത വിശ്വാസമാണ് ട്രംപിനെ തളര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ ജയിച്ചതുമില്ല, ആകെ നാണക്കേടായി. പോരാഞ്ഞ് അനുയായികളുടെ വക ക്യാപിറ്റോള്‍ ആക്രമണവും. ലോകം മൊത്തം ഇപ്പോള്‍ ട്രംപിനെതിരെയാണ്. കുറ്റമറ്റ രീതിയില്‍ നടന്നൊരു തിരഞ്ഞെടുപ്പിനെ ട്രംപിനിതുവരെ അംഗീകരിക്കനായിട്ടില്ല.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ണ്ട് ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കില്ലെന്ന് അറിയിച്ചു .ച​ട​ങ്ങു​ക​ള്‍​ക്ക് തൊ​ട്ടു​മു​ന്‍​പ് അദ്ദേഹം ഫ്ലോ​റി​ഡ​യി​ലെ ത​ന്‍റെ പാം ​ബീ​ച്ച്‌ റി​സോ​ട്ടി​ലേ​ക്കാ​ണ് പോകുമെന്നും അറിയിച്ചു .

പ്ര​സി​ഡ​ന്‍റി​ന്‍റെ എ​യ​ര്‍​ഫോ​ഴ്സ് വ​ണ്ണി​ലാ​ണ് അദ്ദേഹം ഫ്ലോ​റി​ഡ​യി​ലേ​ക്ക് പോ​കു​ന്ന​ത്.സൈനിക കേന്ദ്രത്തില്‍വച്ച്‌ ഔദ്യോഗിക യാത്രയയപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button