ജനങ്ങളെ ഇനിയും മഴയത്ത് നിര്‍ത്തരുത്
NewsKeralaLocal NewsTravelEducation

ജനങ്ങളെ ഇനിയും മഴയത്ത് നിര്‍ത്തരുത്

വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യമാണോ നിങ്ങളുടെ പ്രശ്നം?

സംസ്ഥാനത്തു അടുത്തമാസം മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സമരം ആവശ്യമാണോ…? ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് ജൂണ്‍ ഏഴിന് സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന് ഇറങ്ങുന്നത്.. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് ആഹ്വനം ചെയ്തിട്ടുള്ളത്.. വിദ്യാര്‍ഥികളുടെ മിനിമം കണ്‍സഷന്‍ അഞ്ചു രൂപയാക്കണം, കണ്‍സഷന്‍ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.

എന്നാല്‍ ഇതിലെ പ്രധാനമായ കാരണം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തന്നെയാണ്. സമരം നടത്താന്‍ വേണ്ടി ബസ്് ഉടമകള്‍ സ്‌കൂള്‍ തുറക്കുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. രണ്ടുമാസത്തെ വേനല്‍ അവധിക്കുശേഷം പുത്തന്‍ പ്രതീക്ഷകളുമായി സ്‌കൂളുകളില്‍ എത്തുന്ന കുട്ടികളെ വച്ച് വിലപേശാനുള്ള നീക്കമാണ് ബസുടമകളുടേത്… വിദ്യാര്‍ഥികളെ മാത്രമല്ല ഈ സമരം ബാധിക്കുന്നത് പൊതു ഗതാഗത സംവിധാനം അപര്യാപ്തമായതിനാല്‍ കേരളം ഒന്നടങ്കം പെരുവഴിയിലാകും. സമരക്കാരുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയാല്‍ അത് നിരവധി കുടുംബങ്ങള്‍ക്ക് ഇരുട്ടടിയാകും.


ഒരു കുട്ടിക് അഞ്ചു രൂപ ആയി നിരക്ക് നിശ്ചയിക്കുമ്പോള്‍ രണ്ടു കുട്ടികള്‍ ഉള്ള ഒരു വീട്ടില്‍ നിന്ന് ഒരു ദിവസം ഇരുപത് രൂപയോളം ചിലവ്.. അത് മൂന്ന് കുട്ടികള്‍ ഉള്ള വീട് ആണെങ്കില്‍. വീണ്ടും ചെലവ് ഉയരും. സാധാരണ കൂലിപ്പണിക്ക് പോയി കുടുംബം പുലര്‍ത്തുന്ന രക്ഷിതാക്കള്‍ ഉള്ള വീടുകളില്‍ ഈ തീരുമാനം വളരെ വലിയ ഒരു പ്രഹരം തന്നെയാണ്. ചര്‍ച്ചയില്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചതെന്നും യാതൊരു ഉറപ്പും ലഭിച്ചില്ലെന്നും അതിനാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബസ് ഉടമകള്‍ വ്യക്തമാക്കുന്നു.

Related Articles

Post Your Comments

Back to top button