
കൊച്ചി: ബിജെപിയെ സഹായിക്കാമെന്ന തലശേരി ബിഷപ്പിന്റെ പ്രസ്താവന വൈകാരികമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയായി മാത്രം അതിനെ കാണാം. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്നും സതീശന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടു. റബര്‍ കര്‍ഷകര്‍ക്ക് ഒരു ഗ്യാരന്റിയും ഭരണകൂടം നല്‍കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി ഭരണകൂടത്തെ പിന്തുണയ്്ക്കാനാവില്ലെന്നും സതീശന്‍ വ്യക്തമാക്കി.
നാലുകൊല്ലത്തിനിടെ 500 ലധികം ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. സ്റ്റാന്‍ സ്വാമിയെന്ന വന്ദ്യവയോധികനെ ജയിലില്‍ ഇട്ട് കൊലപ്പെടുത്തിയ ഭരണകൂടമാണ് മോദി ഭരണകൂടം. നിരവധി പുരോഹിതരും പാസ്റ്റര്‍മാരും ഇന്ന് ജയിലിലാണ്. ക്രൈസ്തവ ന്യനപക്ഷം രാജ്യത്ത് നേരിടുന്ന വലിയ പ്രശ്നം സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളാണെന്നും സതീശന്‍ പറഞ്ഞു.
Post Your Comments