ചൈന പണിത വിമാനത്താവളം വേണ്ട, മോദിയുടെ നേപ്പാള്‍ യാത്ര ഹെലികോപ്റ്ററില്‍

ന്യൂഡല്‍ഹി: നേപ്പാളിന് വേണ്ടി ചൈന നിര്‍മിച്ച് നല്കിയ വിമാനത്താവളത്തിലിറങ്ങാന്‍ തയ്യാറാവാതെ ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര ഹെലികോപ്റ്ററിലാക്കി. മെയ് 16ന് ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദുര്‍ ദുബെയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്.
ബുദ്ധപൂര്‍ണിമ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന മോദി നേപ്പാള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ലുംബിനിയിലെ മായാദേവി ക്ഷേത്രവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ലുംബിനിയില് നിന്നും കേവലം 19 കിലോമീറ്റര്‍ അകലെയാണ് ചൈനയുടെ സഹായത്തോടെ നേപ്പാള്‍ നിര്‍മിച്ച ഗൗതംബുദ്ധ അന്താരാഷ്ട്ര വിമാനത്താവളം.
ചൈനീസ് കമ്പനിയായ നോര്‍ത്ത് വെസ്റ്റ് സിവില്‍ ഏവിയേഷന്‍ എയര്‍പോര്‍ട്ട് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് ഈ വിമാനത്താവളം നിര്‍മിച്ചത്. മോദി നേപ്പാള്‍ സന്ദര്‍ശിക്കുന്ന 16ന് തന്നെയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനവും നടക്കുക.