
കശ്മീര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഇരട്ട ഭീകരാക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ട രജൗരി ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ധാന്‍ഗ്രിയില്‍ ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബാംഗങ്ങളെയും കാണും.
രാവിലെ 11.15ന് ജമ്മുവില്‍ വിമാനമിറങ്ങുന്ന ആഭ്യന്തരമന്ത്രി 11.30ന് ഹെലികോപ്റ്റര്‍ മാര്‍ഗം രജൗരിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് രജൗരിയില്‍ എത്തുന്ന അദ്ദേഹം ഭീകരാക്രമണ സ്ഥലം പരിശോധിക്കുന്നതിനും ഇരകളുടെ കുടുംബങ്ങളുമായി സംവദിക്കുന്നതിനുമായി ധാന്‍ഗ്രി സന്ദര്‍ശിക്കും. 1.30ന് ഷാ ജമ്മുവിലേക്ക് മടങ്ങും.
ഇതിനുശേഷം, ഉച്ചയ്ക്ക് രണ്ട് മണിക്ക് ജമ്മുവിലെ രാജ്ഭവനില്‍ സിവില്‍ അഡ്മിനിസ്ട്രേഷനിലെയും സുരക്ഷാ സ്ഥാപനത്തിലെയും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും. വൈകുന്നേരം നാല് മണിക്ക് ഡല്‍ഹിയിലേക്ക് പോകും. സിആര്‍പിഎഫ് രജൗരി പൂഞ്ച് മേഖലയില്‍ അധിക സൈനികരെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments