Kerala NewsLatest NewsNationalNewsTech

ഐഎസ്ആര്‍ഒയുടെ തലപ്പത്തേക്ക് മലയാളിയായ ഡോ. എസ്. സോമനാഥ്

ബംഗളൂരു: മലയാളിയായ ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി നിയമിച്ചു. നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറാണ് സോമനാഥ്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോ. കെ. ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. എം.ജി.കെ. മേനോന്‍, കെ. കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍. കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രഞ്ജരെയാണ് ഐഎസ്ആര്‍ഒ ചെയര്‍മാനാക്കുക. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിനെ തിരഞ്ഞെടുക്കാന്‍ കാരണം.

Related Articles

Back to top button