കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
NewsKerala

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് 2,71,62,290 വോട്ടര്‍മാരാണുള്ളത്. http://www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നും സൂക്ഷ്മ പരിശോധനയ്ക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കും.

2023 ജനുവരി ഒന്ന് മാനദണ്ഡമാക്കി തയ്യാറാക്കിയിരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ എട്ട് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 1,40,15,361 സ്ത്രീ വോട്ടര്‍മാരും 1,31,46,670 പുരുഷവോട്ടര്‍മാരും 259 ഭിന്നലിംഗ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 1,10,646 പുതിയ വോട്ടര്‍മാരും പട്ടികയില്‍ ഇടംനേടി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്തും കുറവ് വയനാടുമാണ്.

Related Articles

Post Your Comments

Back to top button