Kerala NewsNewsPolitics

തെരഞ്ഞെടുപ്പില്‍ മരണത്തെ വലിച്ചിഴയ്ക്കുന്നത് ഹീനമാണ്: എം സ്വരാജ്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്. പിണറായി വിജയന്റെ പ്രസ്താവനക്ക് എതിരെ വിമര്‍ശനമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെയാണ് എം സ്വരാജ് വിമര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് മരണത്തെയും വലിച്ചിഴയ്ക്കുകയാണ്. ഇത്തരം പ്രവര്‍ത്തികള്‍ യൂഡിഎഫ് പാപ്പരത്തത്തിന്റെ തെളിവാണ് എന്നാണ് എം സ്വരാജ് പറഞ്ഞത്.

‘കെ സുധാകരന്‍ എസ്ഡിപിഐ യുമായി എന്താണ് ചര്‍ച്ച ചെയ്തതെന്ന് കേരളത്തോട് പറയണം. വോട്ട് കച്ചവടം മാത്രമാണോ അതോ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്ന് വ്യക്തമാക്കണം. തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതിനെ മരണവുമായി ബന്ധിപ്പിക്കുകയാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവിന് പറയാം മുഖ്യമന്ത്രിയ്ക്ക് പാടില്ല എന്നത് യുഡിഎഫ് പാപ്പരത്തത്തിന്റെ തെളിവാണ്. വികസനത്തോടൊപ്പം നില്‍ക്കുക എന്നതാണ് സൗഭാഗ്യം. അവിടെ മരണത്തെ വലിച്ചിഴയ്ക്കുന്നത് ഹീനമാണ്’, എന്നാണ് എംസ്വരാജ് പറഞ്ഞത്.

Related Articles

Back to top button