യൂ ടേൺ അടിച്ച് സ്വപ്ന: ഷാർജ ഷേക്കിന് കൈകൂലി കൊടുത്തുവെന്ന് താൻ പറഞ്ഞിട്ടില്ല
NewsKeralaPoliticsCrime

യൂ ടേൺ അടിച്ച് സ്വപ്ന: ഷാർജ ഷേക്കിന് കൈകൂലി കൊടുത്തുവെന്ന് താൻ പറഞ്ഞിട്ടില്ല

തിരുവനന്തപുരം : ഷാർജയിൽ കമ്പനി തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഷാർജ ഷേക്കിന് കൈകൂലി കൊടുത്തുവെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞു സ്വപ്ന സുരേഷ്.ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്.

യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് എം.ഇ.എ അനുമതിയുണ്ടായിരുന്നില്ല. വീണ വിജയൻ്റെ ബിസിനസ് താൽപര്യപ്രകാരമാണ് ഷാർജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി.ലിറ്റിന് എത്തിയ ഷാർജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്.

ഷാർജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നൽകുന്നതിൻ്റെ ദൃശ്യം തന്‍റെ കൈവശമുണ്ട്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല.താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇവര്‍ ഇംഗ്ലീഷ് ശരിക്കും വായിച്ചു മനസിലാക്കട്ടെയെന്നും സ്വപ്ന പ്രതികരിച്ചു.

സ്പ്രിംഗ്ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണ് സ്പ്രിന്‍ക്ലര്‍ അഴിമതിയിലെ ബുദ്ധികേന്ദ്രമെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. 2016 മുതല്‍ 2020 വരെ പലതവണ താൻ ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്.

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെത് കള്ളമാണ്. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. പ്രോട്ടോക്കോള്‍ ലംഘിച്ച് പലതവണ കോണ്‍സുല്‍ ജനറലിനെ ക്ലിഫ് ഹൗസില്‍ കണ്ടു.

ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എന്തിന് വിജിലന്‍സ് മേധാവിയെ മാറ്റിയെന്നും അവർ ചോദിച്ചു. ഷാര്‍ജ സുല്‍ത്താന് കൈക്കൂലി കൊടുത്തെന്ന് മന്ത്രിമാരുള്‍പ്പെടെ പറയുന്നു.

Related Articles

Post Your Comments

Back to top button