ജോർജൂകുട്ടിയും കുടുംബവും ഉടനെത്തും; വിശേഷം പങ്കുവച്ച് ജീത്തു

ആരാധകർ ഏറെ ആകാംക്ഷയോടുകൂടി കാത്തിരിക്കുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമാണ് ‘ദൃശ്യം 2’. ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് സംബന്ധിച്ച പ്രഖ്യാപനം നേരെത്തെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്നും ഉടൻ റിലീസ് ചെയ്യുമെന്നും സംവിധായകൻ ജിത്തു ജോസഫ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചിത്രത്തിന്റെ എഡിറ്റ് സ്യൂട്ടിൽ നിന്ന് അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും ജീത്തുഫേസ്ബുക്കിൽ പങ്കുവച്ചു.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. ആശിർവാദ് സിനിമാസിന്റെബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യവും, ദൃശ്യം 2 ഉംനിർമിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ, ഗണേഷ് കുമാർ, അഞ്ജലി നായർ, ജോയ് മാത്യു, അനീഷ് ജി നായർ തുടങ്ങിയവരാണ്പ്രധാന താരങ്ങൾ.
പുതുവർഷദിനത്തിലാണ് സിനിമയുടെ റീലീസ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം തിയെറ്ററുടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിയെറ്റർ തുറക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നിരുന്നു.