കോട്ടയത്തെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ
NewsKerala

കോട്ടയത്തെ ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്‌റ്റിൽ

ആലപ്പുഴ: ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍’ കൊലപാതക കേസില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിൻ‌റെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ പ്രതി ആണ് അറസ്റ്റിൽ ആയത്. പ്രതിയെ ചങ്ങനാശേരി പോലീസിന് കൈമാറും. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാര്‍ എന്നയാളെയാണ് ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരിക്കുന്നത്.

ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയും ചെയ്തിരുന്നു. ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു എന്നും മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നായിരുന്നു പ്രാഥമിക വിവരം. സെപ്റ്റംബര്‍ 26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു എന്നാണ് മാതാവ് പരാതിയില്‍ പറയുന്നത്. ബന്ധുക്കള്‍ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു പിന്നീടാണ് ബിന്ദുമോന്റേതെന്ന് സംശയിക്കുന്ന ബൈക്ക് പുതുപ്പള്ളി കൊട്ടാരത്തില്‍ക്കടവ് ഭാഗത്ത് തോട്ടില്‍ കണ്ടെത്തിയത്.

ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ബിന്ദുമോന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂയെന്ന് പൊലീസ് പറഞ്ഞിരുന്നു. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിന്ദുമോന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

Related Articles

Post Your Comments

Back to top button