CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

ഡ്രൈവർ വിസ വാഗ്ദാനം, തട്ടിപ്പ് ട്രാവൽസ് ഉടമ മലപ്പുറത്ത് അറസ്റ്റിലായി.

മലപ്പുറം/യുഎഇയിൽ ഡ്രൈവർ ജോലിക്ക് വിസ നൽകാമെന്ന് പറഞ്ഞുകൊണ്ട് പണം തട്ടിയ ട്രാവൽസ് ഉടമ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം(21) ആണ് അറസ്റ്റിലായത്. നൂറോളം പേരിൽ നിന്നായി 40 ലക്ഷത്തിൽപ്പരം രൂപയാണ് ഇയാൾ
വിസക്കുള്ള അഡ്വാൻസ് ആയി തട്ടിയെടുത്തത്.

സൈൻ എന്ന പേരിൽ മുഹമ്മദ് യൂസഫ് ഇസാം നടത്തി വന്ന ട്രാവൽ ഏജൻസി വഴിയാണ് ഇയാൾ യുഎഇയിൽ ഡ്രൈവർ ജോലി നൽകാമെന്ന് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചത്. 2019 ൽ വിസയ്ക്കായി ഓരോരുത്തരിലും നിന്നും 30,000 മുതൽ 40,000 വരെ അഡ്വാൻസായി വാങ്ങുകയായിരുന്നു.

40 ലേറെ പേരാണ് മേലാറ്റൂർ സ്റ്റേഷനിൽ മാത്രം മുഹമ്മദ് യൂസഫിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിലെ മൂന്ന് കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് യൂസഫിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രാവൽസ് അടച്ചുപൂട്ടി മുങ്ങിയ പ്രതി നാട്ടിലെത്തിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button