
കൊച്ചി: സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ഗുരുതര പരുക്ക്. ആലുവ പെരുമ്പാവൂരിലാണ് സംഭവം. പോഞ്ഞാശേരി സ്വദേശിയായ ജമീലക്കാണ് അപകടം ഉണ്ടായത്. ചുണങ്ങുംവേലി സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജമീലയെ ഇടിച്ചത്. ബസിന് അടിയിലേക്ക് തെറിച്ച് വീണ ഇവരെ അപകടം കണ്ട് ഓടികൂടിയവരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൻെ്റ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അപകടം നടന്നതിനു സമീപത്തുണ്ടായിരുന്ന പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വന്നത്. പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments