ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം
NewsKeralaTech

ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലാണ് സംഭവം. ബസ് ഓടിക്കുന്നതിനിടെ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ യാത്രക്കാരാണ് പകര്‍ത്തിയത്.

ഫറോക്ക് പേട്ട മുതല്‍ ഇടിമൂഴിക്കല്‍ വരെ എട്ട് തവണയാണ് ഡ്രൈവര്‍ ഫോണ്‍ ചെയ്തത്. ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇയാളോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

Related Articles

Post Your Comments

Back to top button