ലഹരിമുക്ത കേരളം ബോധവൽക്കരണ പരിപാടി
NewsKerala

ലഹരിമുക്ത കേരളം ബോധവൽക്കരണ പരിപാടി

തൃക്കാക്കര :  മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തിര പ്രാധാന്യം നൽകി നടപ്പിലാക്കുന്ന ‘ലഹരി വിമുക്ത കേരളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളേജും പങ്കുചേർന്നു.

എൻഎസ്എസ് യൂണിറ്റ്:576ഉം, കോളേജ് സെനറ്റും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഉൽഘാടന പരിപാടിയിൽ തൃക്കാക്കര മുൻസിപ്പൽ കൗൺസിലർ ശ്രീ ഖാദർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ശ്രീ. ജേക്കബ് തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. കോളേജ് സെനറ്റ് ജനറൽ സെക്രട്ടറി ശ്രീ. ഗൗതമിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

Related Articles

Post Your Comments

Back to top button