ലഹരിക്കടത്ത്: സംസ്ഥാനത്ത് 10 മാസത്തിനിടെ 22,606 കേസുകള്‍
NewsKeralaCrime

ലഹരിക്കടത്ത്: സംസ്ഥാനത്ത് 10 മാസത്തിനിടെ 22,606 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കടത്തിനെതിരേ നടപടികള്‍ ശക്തമാക്കി കേരള പോലീസ്. ഈ വര്‍ഷം ആദ്യത്തെ പത്തു മാസത്തിനുള്ളില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആകെ 22,606 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു അതില്‍ 24,962 പേര്‍ അറസ്റ്റിലായി. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ് – 3030 കേസുകള്‍. 2853 കേസുകളുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാമതുള്ളത്. 2354 കേസുകളുള്ള കൊല്ലം ജില്ലയാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്-501 കേസുകള്‍.

ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടുതല്‍പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ് -3386 പേര്‍. തിരുവനന്തപുരം-3007, മലപ്പുറം-2669 എന്നിങ്ങനെയാണ് കണക്കുകള്‍. ഏറ്റവും കുറച്ച് പേര്‍ (500) അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്. ഈ വര്‍ഷം ഇതുവരെ 2751.91 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 14.29 കിലോ എംഡിഎംഎയും 2.10 കിലോ ഹാഷിഷും പിടിച്ചെടുത്തു. 1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവില്‍ പിടികൂടിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button