
കണ്ണൂര്‍: മയക്ക് മരുന്ന് കേസിലെ പ്രതികളെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി തായത്തെരുവിലെ വി. അജാസ് (36), കണ്ണൂക്കരയില്‍ താമസിക്കുന്ന ആര്‍. മുനവീര്‍ (24) എന്നിവരെയാണ് ടൗണ്‍ സി.ഐ സി.കെ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ മലപ്പുറത്തെ അബ്ദുള്‍ ആദറിന്റെ ബുള്ളറ്റ് ബൈക്ക് താമസസ്ഥലമായ കക്കാട് അരയാല്‍തറക്കടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും വെള്ളിയാഴ്ച രാത്രി മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ടൗണ്‍ പോലീസിലും സിറ്റി പോലീസ് സ്റ്റേഷനിലും ഇരുവര്‍ക്കുമെതിരെ കഞ്ചാവ്, എംഡിഎംഎ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments