‘വിശദമായി വഴിയേ പരിചയപ്പെടാം’; ഡബ്ബിങ് ആർട്ടിസ്റ് റൂബിയും ഭർത്താവും ആത്മഹത്യാ ചെയ്തു: വേദനയായി മൂന്ന് ദിവസം മുൻപ് ഇട്ട ഫേസ്ബുക് പോസ്റ്റ്
ശ്രീകാര്യം: പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആർട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം’- ഫേസ് ബുക്കിൽ വേൾഡ് മലയാളി സർക്കിളിൽ മൂന്ന് ദിവസം മുൻപ് ഇങ്ങനെ പോസ്റ്റിട്ട ഡബ്ബിങ് ആർട്ടിസ്റ് റൂബി ആത്മഹത്യാ ചെയ്തു. റൂബിയുടെ ഭർത്താവ് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നലെയാണ് സംഭവം. ഇന്നലെ രാത്രി 7 മണിയോടെ സുനിൽ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താൻ ഉടൻ മരിക്കുമെന്നും അറിയിക്കുകയുണ്ടായി.
സുഹൃത്ത് ശ്രീകാര്യം പൊലീസിൻറെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.