രാജ്യത്തിന്റെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു
NewsNational

രാജ്യത്തിന്റെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചീഫ് ജസ്റ്റിസ് പദവിയില്‍ യു.യു. ലളിതിന്റെ പിന്‍ഗാമിയായാണ്ഡി ചന്ദ്രചൂഡ് സ്ഥാനമേറ്റത്. രാജ്യത്തെ പരമോന്നത ന്യായാധിപന്റെ കസേരയില്‍ അദ്ദേഹത്തിനു രണ്ട് വര്‍ഷ കാലാവധിയുണ്ട്. സ്ഥാനമേറ്റ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് 2024 നവംബര്‍ 24ന് ആയിരിക്കും വിരമിക്കുക.

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ആയിരുന്നു. ഇന്ത്യയുടെ 16-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു വൈ വി ചന്ദ്രചൂഡ്.

Related Articles

Post Your Comments

Back to top button