ഡിവൈഎഫ്‌ഐ നേതാവും സഹോദരനും പോക്‌സോ കേസില്‍ അറസ്റ്റില്‍
NewsKeralaCrime

ഡിവൈഎഫ്‌ഐ നേതാവും സഹോദരനും പോക്‌സോ കേസില്‍ അറസ്റ്റില്‍

പാലക്കാട്: ചിറ്റൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവും സഹോദരനും അറസ്റ്റില്‍. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്ഘോഷ് (22) എന്നിവരാണ് അറസ്റ്റിലായത്. പാറക്കളത്തെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും ചിന്ത വായനശാലാ ഭാരവാഹിയുമാണ് അജീഷ്. മീനാക്ഷിപുരം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. പെണ്‍കുട്ടിയുട മാതാപിതാക്കളുടെ പരായിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോടതി വളപ്പില്‍ വച്ച് ആത്മഹത്യാ ശ്രമവും അജയ്‌ഘോഷ് നടത്തി. ട്രാന്‍സ്‌ഫോര്‍മറില്‍ പിടിച്ചായിരുന്നു അത്മഹത്യാശ്രമം. കൈയ്ക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ജയിലിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തതായും സൂചനയുണ്ട്.

Related Articles

Post Your Comments

Back to top button