ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു
NewsKerala

ശ്രീനിവാസൻ കൊലക്കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

പാലക്കാട്: പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡി വൈ എസ്‍ പിക്ക് വധഭീഷണി. പാലക്കാട് നാർകോട്ടിക് ഡി വൈ എസ്‍ പി അനിൽ കുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. നവംബർ ആറിനാണ് ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉണ്ടായത്. കേസ് സൈബർ പൊലീസിന് കൈമാറി. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഇൻ്റർനെറ്റ് കോളിലൂടെ ഭീഷണി. ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാൻ ഭീഷണി മുഴക്കിയെന്നാണ് പരാതി.

ഭീഷണിയെ തുടർന്ന് ഡി.വൈ.എസ്.പി അനിലിന്റെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ എന്നിവരെ എൻഐഎ പ്രതി ചേർക്കും. ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേർക്കുക.

Related Articles

Post Your Comments

Back to top button