ഇ മൊബിലിറ്റിയുടെ കരാര്‍ നൽകിയത് മുഖ്യന്റെ മകളുടെ കമ്പനിയുമായി ബന്ധമുള്ള കമ്പനിക്കെന്ന് വി.ടി ബല്‍റാം എം.എല്‍.എ.

ഇ മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നടത്തുന്ന എക്സാലോജിക് സൊലൂഷന്‍സുമായി ബന്ധമുണ്ടെന്ന് വി.ടി ബല്‍റാം.

ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നടത്തുന്ന എക്സാലോജിക് സൊലൂഷന്‍സുമായി ബന്ധമുണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍.എയുടെ ആരോപണം. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് ബൽറാം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വന്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിറകെയാണ് പുതിയ ആരോപണവുമായി വി.ടി ബല്‍റാം എം.എല്‍.എ.രംഗത്തെത്തിയിരിക്കുന്നത്.
4500 കോടി മുടക്കി 3000 എലെക്റ്റിക് ബസുകൾ വാങ്ങാനാണ് പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കമ്പനിക്ക് മുഖ്യമന്ത്രി നേരിട്ട് അനുമതി നൽകിയത്. സെബിയുടെ നിരോധനം നിലനിക്കുന്ന കമ്പനിയായിത്. സര്‍ക്കാറിന്‍റെ ഇ മൊബൈല്‍ പദ്ധതിയില്‍ കോടികളുടെ അഴിമതിയെന്നാണ് ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഉന്നയിച്ചിരുന്നത്. സര്‍ക്കാറിന്‍റെ ഇ-മൊബിലിറ്റി പദ്ധതിക്കായി നിയോഗിച്ച കണ്‍സള്‍ട്ടന്‍സി കമ്പനി കരിമ്പട്ടികയിലുള്‍പ്പെട്ടതാണ്. സെബി നിരോധിച്ച കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അഴിമതിയാണെന്നും മുഖ്യമന്ത്രി നേരിട്ടാണ് പദ്ധതിയുടെ കരാര്‍, ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ എന്ന കമ്പനിക്ക് നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
Exalogic Solutions എന്ന കമ്പനിയുമായി “വളരെ വ്യക്തിപരമായ” തലത്തിൽ ഇടപെടുകയും അതിൻ്റെ സംരംഭകർക്ക് തൻ്റെ “അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക”യും ചെയ്യുന്ന കൺസൾട്ടൻ്റാണ് ജെയ്ക്ക് ബാലകുമാർ. ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൻ്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു. ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ. എന്നാണ് വിടി ബല്‍റാം എം.എല്‍.എ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്.