Kerala NewsLatest NewsUncategorized

പോലീസ് ഇ-പാസ് : 11 മണിവരെ അപേക്ഷിച്ചത് 2,55,628 പേർ

അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുളള പോലീസിൻറെ ഓൺലൈൻ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേർ. ഇതിൽ 22,790 പേർക്ക് യാത്രാനുമതി നൽകി. 1,40,642 പേർക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകൾ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11 മണിവരെയുളളയുളള കണക്കാണിത്.

വളരെ അത്യാവശ്യമുളള യാത്രകൾക്ക് മാത്രമേ പോലീസ് ഇ-പാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button