CinemaCrimeKerala NewsNewsTech

പീഡനവീരന്‍ വിജയ് ബാബുവിന് ദുബായില്‍ സുഖവാസം, സനല്‍ കുമാര്‍ ശശിധരന് അറസ്റ്റ്

തിരുവനന്തപുരം: കുറച്ച് നാളുകളായി മലയാള സിനിമ ഇന്‍ഡസ്ട്രി വലിയ തോതില്‍ കുപ്രസിദ്ധിയാര്‍ജിച്ചു വരികയാണ്. പീഡനവും ബലാത്സംഗവും ലഹരിയും മാഫീയ സംഘങ്ങളുടെയും വലിയ ശൃംഖല തന്നെയാണ് ഇപ്പോള്‍ മലയാള സിനിമ ഭരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിന് പിന്നാലെ ഇന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

നടി മഞ്ജു വാര്യരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാല്‍ ഒരു നടിയെ ലൈഗീകമായി പീഡിപ്പിച്ച വിജയ് ബാബുവിന് കിട്ടിയ പ്രിവിലേജ് എന്ത് കൊണ്ട സനല്‍ കുമാര്‍ ശശിധരന് കിട്ടുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. മാത്രമല്ല പുതുമുഖ നടിയെ നിരവധി തവണ അവസരങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്തു പീഡിപ്പിച്ച വിജയ് ബാബു ദുബായില്‍ ഉണ്ട് എന്നാണ് നിഗമനം.

ഇയാള്‍ സുഖവാസത്തില്‍ ദുബായില്‍ ഒളിവില്‍ കഴിയുമ്പോള്‍ എന്ത് കൊണ്ട് സനല്‍ കുമാര്‍ ശശിധരന്‍ മാത്രം എന്ന ചോദ്യമാണ് ഉയരുന്നത്. കുടുംബാംഗങ്ങളോടൊത്ത് യാത്ര ചെയ്യുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് പോലും കാണിക്കാന്‍ തയ്യാറാവാതെ പോലീസ് സനല്‍ കുമാറിനെ തടഞ്ഞു വെയ്ക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനത്തില്‍, പോലീസ് ഇടിച്ചു കയറിയത് അതിക്രമമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

എന്നാല്‍ നിരവധി തവണ ഒരു സ്ത്രീയെ ലൈഗീക പീഡനത്തിന് ഇരയാക്കിയ വിജയ് ബാബു ലൈവിലും വന്ന് ഗോവ വഴി ദുബായില്‍ എത്തിയതിനു ശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പോലീസിന്റെ ഈ ഇരട്ടത്താപ്പിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സാധാരണക്കാരായ ജനങ്ങളുടെ അഭിമാനത്തെ പെരുവഴിയില്‍ ഇട്ടു തട്ടുകയല്ല നിയമം ചെയ്യേണ്ടതെന്ന് ആളുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button