നേപ്പാളില്‍ ഭൂചലനം; വീട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു
NewsNationalWorld

നേപ്പാളില്‍ ഭൂചലനം; വീട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു

കാഠ്മണ്ഠു: നേപ്പാളില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് വീട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ദോതി ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ദോതിയില്‍ വീട് തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ നേപ്പാളില്‍ മൂന്ന് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന്റെ തുടര്‍ചലനങ്ങള്‍ ഇന്ത്യയിലും അനുഭവപ്പെട്ടതായി റിപ്പേര്‍ട്ടുകളുണ്ടെങ്കിലും എവിടെയും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Post Your Comments

Back to top button