

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 തീവത്ര രേഖപ്പെടുത്തിയ ഭൂചലനമാണ്, മൂന്ന് മാസത്തിനിടെ പതിനേഴാമത്തെ തവണയായി വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഹരിയാനയിലെ ഗുരുഗ്രാമിനു തെക്കു പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എന്നാൽ ഭൂമിക്ക് 35 കിലോമീറ്റര്‍ താഴെയാണ് ഇതിന്റെ ഉത്ഭവം. ഡല്‍ഹിക്ക് പുറമേ ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, ചണ്ഡിഗഡ്, ഉത്തരപ്രദേശങ്ങളും തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഭൂമി കുലുങ്ങിയെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. തുടർച്ചയായി ഉണ്ടാവുന്ന ഭൂചലനങ്ങൾ ഡൽഹിയിലെ ജനങ്ങളിൽ ഭയാശങ്ക സൃഷ്ട്ടിച്ചിട്ടുണ്ട്.
Post Your Comments