തായ്വാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി വിദഗ്ധർ
NewsWorld

തായ്വാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി വിദഗ്ധർ

തായ്വാനിൽ തെക്കുകിഴക്കൻ തീരത്ത് ഭൂചലനം. ഞായറാഴ്ചയാണ് സംഭവം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം ഉച്ചക്ക് 2.44 ഓടെയായിരുന്നു ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമിയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

ഭൂചലനത്തിൽ ഡോംഗ്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഭാഗികമായി തകർന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ മൂന്ന് ബോഗികൾ വേർപെടുകയും ചെയ്തു. സംഭവത്തിൽ ഒരു കെട്ടിടവും കടവും തകർന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപെട്ട 20 യാത്രക്കാരെയും രക്ഷാപ്രവത്തന സംഘം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

കടൽത്തീരത്തിനു സമാന്തരമായി, ഭൂകമ്പ കേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവിൽ സുനാമിത്തിരകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. യുഎസ് സുനാമി വാർണിങ്ങ് സെൻ്റർ ആണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Post Your Comments

Back to top button