അനധികൃത ഖനന കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍
NewsNationalPolitics

അനധികൃത ഖനന കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയില്‍. പ്രേംപ്രകാശിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പ്രേംപ്രകാശിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ അനധികൃത സമ്പാദ്യത്തിന്റെ രേഖകളും തോക്കും കണ്ടെത്തിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തോക്ക് കൈവശം വച്ചതിന്റെ വിവരം കൈമാറാത്തതോടെ അറസ്റ്റിലേക്ക്ക ടക്കുകയായിരുന്നു.

100 കോടി രൂപയുടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ഭാഗമായി ഇഡി നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ കണ്ടെടുത്തത്. വാടകയ്ക്ക് എടുത്ത വീട്ടിലെ അലമാരിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രേംപ്രകാശിനെ എന്‍ഐഎയും ചോദ്യം ചെയ്യുമെന്നാണ് വിവരം. അനധികൃത ഖനന കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ്, ബിഹാര്‍, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളില്‍ എന്‍സിആര്‍ പരിശോധന നടത്തുന്നുണ്ട്. കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇഡിയുടെ നിരീക്ഷണത്തിലാണ്.

Related Articles

Post Your Comments

Back to top button