
മുംബൈ: ഇഡി തന്നെ കസ്റ്റഡിയില്‍ താമസിപ്പിച്ചത് ജനലോ, വെന്റിലേഷന് സൗകര്യമോ ഇല്ലാത്ത മുറിയിലാണെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു റാവത്തിന്റെ പരാതി.
പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ ഞായറാഴ്ച രാത്രിയാണ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തത്. റാവത്തിനെ എസി മുറിയിലാണ് താമസിപ്പിച്ചതെന്നും അതുകൊണ്ടാണ് മുറിക്ക് ജനലോ, വെന്റിലേറ്ററോ ഇല്ലാത്തതെന്നും ഇഡിക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹിതെന്‍ വെനെഗോകര് കോടതിയില്‍ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് എസി ഉപയോഗിക്കാന്‍ പറ്റില്ലെന്നായിരുന്നു ഇതിന് റാവത്തിന്റെ മറുപടി.
അതേസമയം, റാവത്തിന്റെ കസ്റ്റഡി കാലാവധി കോടതി ആഗസ്ത് എട്ടുവരെ നീട്ടി. അതിനിടെ റാവത്തിന്റെ ഭാര്യ വര്ഷക്കും ഇഡി നോട്ടീസ് അയച്ചു. പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ തന്നെയാണ് നോട്ടീസ്.
Post Your Comments