
കൊച്ചി: ക്ലിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്വപ്നയുടെ ഫോണ്‍ പരിശോധിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഇതിനായി ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി ഇഡി എന്‍ഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങള്‍ക്കായി ഉടന്‍ തന്നെ ഇഡി കോടതിയില്‍ അപേക്ഷ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായി പല തവണ താന്‍ ക്ലിഫ് ഹൗസിലടക്കം താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ക്ലിഫ് ഹൗസില്‍ പോയതടക്കം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സ്വപ്ന ആവശ്യപ്പെട്ടിരുന്നു. ചില ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇഡി സ്വപ്ന 2016-17 കാലത്ത് ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ പരിശോധിക്കുക.
Post Your Comments