വിദ്യാഭ്യാസം കച്ചവടമല്ല, ട്യൂഷന്‍ ഫീസ് കൊള്ള നിര്‍ത്തണം: സുപ്രീംകോടതി
NewsNationalEducation

വിദ്യാഭ്യാസം കച്ചവടമല്ല, ട്യൂഷന്‍ ഫീസ് കൊള്ള നിര്‍ത്തണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള ബിസിനസ് അല്ലെന്ന് സുപ്രീംകോടതി. പ്രൊഫഷണല്‍ കോളേജുകളിലെ ട്യൂഷന്‍ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാവണമെന്നും കോടതി പറഞ്ഞു. മെഡിക്കല്‍ കോളേജുകളിലെ ട്യൂഷന്‍ ഫീസ് പ്രതിവര്‍ഷം 24 ലക്ഷം രൂപയായി ഉയര്‍ത്താനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച നാരായണ മെഡിക്കല്‍ കോളേജിനും ആന്ധ്ര സര്‍ക്കാരിനും അഞ്ച് ലക്ഷം രൂപ പിഴയും സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പിഴത്തുക ആറാഴ്ചയ്ക്കകം കോടതി രജിസ്ട്രിയില്‍ അടയ്ക്കണം.

പ്രതിവര്‍ഷം 24 ലക്ഷം രൂപയായി ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നത് നേരത്തെ നിശ്ചയിച്ച ഫീസിന്റെ ഏഴിരട്ടി അധികമാണ്. ട്യൂഷന്‍ ഫീസ് നിശ്ചയിക്കുമ്പോള്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം, കോഴ്‌സിന്റെ സ്വഭാവം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അഡ്മിഷന്‍ ആന്‍ഡ് ഫീ റെഗുലേറ്ററി കമ്മിറ്റി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

Related Articles

Post Your Comments

Back to top button