
ഉത്തരകൊറിയ: യുഎസിന്റെ സ്വേഛാധിപത്യത്തിനെതിരെ പോരാടാന്‍ എട്ടുലക്ഷത്തോളം ആളുകള്‍ സൈന്യത്തില്‍ ചേരാന്‍ സ്വയം സന്നദ്ധത അറിയിച്ചതായി ഉത്തരകൊറിയ. ഭൂഖണ്ഡാന്തര മിസൈലായ ഹോസോങ്-17ന്റെ വിക്ഷേപണത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അവകാശവാദം.
ദക്ഷിണകൊറിയയും യുഎസും തമ്മിലുള്ള സൈനികാഭ്യാസത്തിനിടെയായിരുന്നു ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. മിസൈല്‍ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍ ഭരണാധികാരി കിം ജോങ് ഉന്നും എത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാഭ്യാസം തങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമായാണ് ഉത്തരകൊറിയ കാണുന്നത്. യുഎസിനും ദക്ഷിണകൊറിയക്കുമുള്ള ശക്തമായ താക്കീതാണ് മിസൈല്‍ പരീക്ഷണമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.
Post Your Comments