കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു
NewsKerala

കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: എട്ടാംക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. പാനൂര്‍ എലങ്കോടിന് അടുത്ത് കണ്ണങ്കോടാണ് പെണ്‍കുട്ടി മരിച്ചത്. കണ്ണങ്കോട് പുതുക്കോട് അബ്ദുള്‍ റസാഖിന്റെയും അഫ്‌സയുടെയും മകള്‍ ഫെര്‍മി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ്ഗാന്ധി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാത്രി വീട്ടില്‍വച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

തുടര്‍ന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെയോടെ മരിച്ചു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. പ്രാഥമിക സൂചുകളൊന്നുമില്ലെന്ന് പൊലീസും അറിയിച്ചു.

Related Articles

Post Your Comments

Back to top button