എൽദോസിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹർജിയുമായി ഹൈക്കോടതിയിൽ
NewsKerala

എൽദോസിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹർജിയുമായി ഹൈക്കോടതിയിൽ

കൊച്ചി ∙ ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയിൽ. ജാമ്യം അനുവദിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവു നിയമപരമല്ല എന്ന വാദം ഉയർത്തിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിക്ക് ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നൽകിയ രഹസ്യം മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം.ലൈംഗികമായി അതിക്രമത്തിന് ഇരയായ വിവരം രഹസ്യമൊഴിയിൽ വിശദമാക്കിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

Related Articles

Post Your Comments

Back to top button