Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ബെഹ്‌റയെ മാറ്റണം, മൂന്ന് വര്‍ഷമായി ഒരേ പദവിയില്‍ തുടരുന്ന പോലീസ് – റവന്യു ഉദ്യോഗസ്ഥരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ.

തിരുവനന്തപുരം / മൂന്ന് വര്‍ഷമായി ഒരേ പദവിയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് വര്‍ഷത്തില്‍ അധികമായി ഒരേ പദവിയില്‍ തുടരുന്ന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനും തെരഞ്ഞെടുപ്പ് നിര്‍ദ്ദേശത്തില്‍ പറയുന്നു. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പോലീസ് മേധാവി ബെഹ്‌റയെ അടക്കം മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപെട്ടിരിക്കുന്നത്. പോലീസ് -റവന്യു വകുപ്പുകളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കാലത്ത് മാറ്റണം. ഇക്കാര്യം നേരത്തെ തെരഞ്ഞടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നതാണ്.
പുതിയ പോലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. പോലീസ് മേധാവി സ്ഥാനം ഏറ്റെടുത്ത് ജൂണില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ബെഹ്‌റയെ മാറ്റാനുള്ള നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. ബെഹ്‌റയെ മാറ്റുകയാണെങ്കില്‍ പോലീസ് മേധാവിയാകേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറണം. ബെഹ്‌റ മാറുകയാണെങ്കില്‍ ബി. സന്ധ്യ, ടോമിന്‍ ജെ. തച്ചങ്കരി, സുദേഷ് കുമാര്‍, ഋഷിരാജ് സിങ്, എന്നിവരാണ് സാധ്യതാ പട്ടികയിൽ ഉള്ളത്. ബെഹ്‌റയ്ക്ക് വിരമിക്കാന്‍ ഇനി ആറ് മാസം മാത്രമാണ് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button