വൈദ്യുതി ബില്; ഓണ്‍‍ലൈന്‍ തട്ടിപ്പുമായി വ്യാജന്മാന്‍ രംഗത്ത്
NewsKerala

വൈദ്യുതി ബില്; ഓണ്‍‍ലൈന്‍ തട്ടിപ്പുമായി വ്യാജന്മാന്‍ രംഗത്ത്

എത്രയും വേഗം ബില്ലടച്ചില്ലെങ്കില്‍ ഇന്നു രാത്രി വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ വാട്സാപ് സന്ദേശങ്ങള്‍ കെ എസ് ഇ ബി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി പരാതി.കെ എസ് ഇ ബിയുടെ ലോഗോ പ്രൊഫൈല്‍ ചിത്രമാക്കിയ ഫോണ്‍‍ നമ്പരുകളില്‍ നിന്നാണ് വ്യാജ വാട്സാപ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. മുന്മാസ ബില്‍ കുടിശ്ശികയായതിനാല്‍ ഇന്നു രാത്രി 10.30-ഓടെ വൈദ്യുതി വിച്ഛേദിക്കുമെന്നും ബില്‍ അടച്ചിട്ടുണ്ടെങ്കില്‍ ബില്‍ വിശദാംശങ്ങള്‍ അയക്കണം എന്നുമാണ് സന്ദേശത്തിലുള്ളത്.

സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്.

ഇത്തരം വ്യാജസന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത് എന്ന് കെ എസ് ഇ ബി അറിയിച്ചു. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിള്‍ 13 അക്ക കണ്‍‍സ്യൂമര്‍ നമ്പര്‍, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. എന്നാൽ ഇത്തരം തട്ടിപ്പുകള്‍‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി അറിയിച്ചു.

Related Articles

Post Your Comments

Back to top button