ഇറാനില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ഇലോണ്‍ മസ്‌ക്
NewsWorld

ഇറാനില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ഇലോണ്‍ മസ്‌ക്

ടെഹ്‌റാന്‍: ഇറാനില്‍ കത്തിപ്പടരുന്ന പ്രതിഷേധത്തിന് പിന്നാലെ നടപ്പാക്കിയ ഇന്റര്‍നെറ്റ് നിരോധനത്തെ നേരിടാന്‍ സഹായഹസ്തവുമായി ഇലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റായ സ്റ്റാര്‍ ലിങ്കിന്റെ സേവനം നല്‍കുമെന്നാണ് മസ്‌ക് അറിയിച്ചത്.

ഇറാനില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അമേരിക്ക അറിയിച്ചതിന് പിന്നാലെയാണ് മസ്‌ക് സ്റ്റാര്‍ ലിങ്കിന്റെ സേവനം ഉറപ്പാക്കി ട്വീറ്റ് ചെയ്തിരിക്കുന്നത്. വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും ഇറാന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് ഇറാനില്‍ അരങ്ങേറുന്നത്.

Related Articles

Post Your Comments

Back to top button