ട്വിറ്ററില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ഇലോണ്‍ മസ്‌ക്
NewsTech

ട്വിറ്ററില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ഇലോണ്‍ മസ്‌ക്. ജീവനക്കാര്‍ ഓഫീസിലേക്ക് വരുന്നില്ലെങ്കില്‍ അവരുടെ രാജി സ്വീകരിച്ചിരിക്കുന്നുവെന്ന് മസ്‌ക് ട്വിറ്റര്‍ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്തകള്‍.

ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യണമെന്നും ഉടനടി കൂടുതല്‍ പണം സമാഹരിച്ചില്ലെങ്കില്‍ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചില മുതിര്‍ന്ന ജീവനക്കാര്‍ ട്വിറ്ററില്‍ നിന്നും രാജിവച്ചെന്നാണ് വിവരം.

Related Articles

Post Your Comments

Back to top button