Latest NewsNewsWorld

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കന്‍ പൗരന്മാര്‍ക്ക് ഇരുട്ടടിയായി വീണ്ടും അടിയന്തരാവസ്ഥ. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നേരിടാനായി പ്രസിഡന്റ് ഗോട്ടബായ രാജപക്‌സയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അഞ്ചാഴ്ചയ്ക്കിടെ രണ്ടാം വട്ടമാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഗോട്ടബായയുടെ രാജി ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാര്‍ അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Related Articles

Back to top button