CrimeKerala NewsNews
തൊഴിലുറപ്പ് സ്ത്രികള്‍ തമ്മിലടി: ഒരാള്‍ക്ക് വെട്ടേറ്റു

മാവേലിക്കര: മാന്നാറില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം കൂടിയായ രേണുക സേവ്യറിനെയാണ് ഇവരുടെ തന്നെ ബന്ധുവായ ജിജി വെട്ടിയത്.
ജിജിയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ രേണുകയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ജിജിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.