കുല്‍ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
NewsNational

കുല്‍ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പോലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. നിലവില്‍ എത്ര ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വ്യക്തമല്ല. വെടിവയ്പ്പ് തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പുല്‍വാമയില്‍ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയും ആക്രമണത്തില്‍ ഒരു തൊഴിലാളി മരിക്കുകയും ചെയ്തിരുന്നു. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. സുരക്ഷാ സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

Related Articles

Post Your Comments

Back to top button