ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം; കുഞ്ഞാലിക്കുട്ടി
KeralaNewsPolitics

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്ന പ്രസ്താവനയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമില്‍ സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കുകയാണെന്നും അത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയാണ് സര്‍ക്കാര്‍ ആദ്യം പരിഹരിക്കേണ്ടതെന്നും അതിനായി എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള സൗകര്യമൊരുക്കണമെന്നും അനാവശ്യ വിവാദത്തേക്കാള്‍ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ ലീഗ് അനുവദിക്കില്ല, മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനോടൊപ്പമുണ്ട്. അതിനാല്‍ സാദിക്കലി തങ്ങള്‍ സോണിയ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു കത്തെഴുതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഓണക്കിറ്റ് നല്ലത് തന്നെയാണെന്നും എന്നാല്‍ കേരളം കഴിഞ്ഞു പോകുന്നത് സര്‍ക്കാര്‍ കിറ്റിലല്ല. മറിച്ച് സന്നദ്ധ സംഘടനകളുടെ സഹായത്തിലാണെന്നും സര്‍ക്കാര്‍ സഹായത്തേക്കാള്‍ ജനങ്ങളിലെത്തുന്നത് സന്നദ്ധ സംഘടനകളുടെ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments

Back to top button