CrimeKerala NewsNewsPolitics

കൊന്നിട്ടും തീരാത്ത വൈരാഗ്യം: കൊലപാതകത്തെ ആഘോഷിച്ച് സൈബര്‍ കോണ്‍ഗ്രസ്

ഇടുക്കി: കോളേജ് വിദ്യാര്‍ഥിയെ കൊന്നുകളഞ്ഞിട്ടും കൊലപാതകത്തെ തള്ളിപ്പറയാതെ കോണ്‍ഗ്രസ്. ഇടുക്കിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ ശേഷം കോണ്‍ഗ്രസ് സൈബറിടത്തില്‍ കൊലപാതകത്തെ ന്യായികരിച്ചും പ്രതിയെ അനുകൂലിച്ചും സൈബറിടങ്ങളില്‍ ആഘോഷം കൊഴുപ്പിക്കുകയാണ് കോണ്‍ഗ്രസ്.

ധീരജിനെ കൊലപ്പെടുത്തിയത് താനാണന്ന് പ്രതി സമ്മതിച്ചിട്ടും സംഘടന ഇയാള്‍ക്കെതിരെ നടപടിയെടുക്കാനോ തള്ളിപ്പറയാനോ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. ‘തള്ളിപ്പറയാനല്ല ചേര്‍ത്ത് പിടിക്കാനാണ് ഇഷ്ട്ം’ എന്നിങ്ങനെയാണ് സൈബറിടങ്ങളിലെ വാക്കുകള്‍.

യൂത്ത്‌കോണ്‍ഗ്രസ് യുവനേതാക്കളായ രാഹൂല്‍ മാങ്കൂട്ടവും ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ കൊലപാതകത്തെ നിസാരവത്കരിച്ചും ന്യായികരിച്ചും രംഗത്ത് വന്നിരുന്നു. ഇതിനെതിരെ പോലും ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല.

എതിര്‍ ഗ്രൂപ്പുകളെ നേരിടാനും രാഷ്ട്രീയ ശത്രുക്കളെ നേരിടാനും ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഗുണ്ടാ സംഘങ്ങളെ വളര്‍ത്തുന്നുണ്ട് എന്ന് പണ്ടേ ആരോപണമുണ്ട്. എന്നാല്‍ പ്രതികളെല്ലാവരും യൂത്ത്‌കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും സജീവ പ്രവര്‍ത്തകരും നേതാക്കളുമാണ്.

Related Articles

Back to top button