
അഹമ്മദാബാദ് : വീട്ടുകാരെ എതിര്‍ത്ത് മതം മാറി കാമുകനൊപ്പം പോയ യുവതി ദുരിതത്തില്‍. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വഡോദര നഗരത്തില്‍ താമസിക്കുന്ന സമീര്‍ അബ്ദുള്‍ ഖുറേഷി എന്ന യുവാവും കുടുംബവുമാണ് യുവതിയെ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയത്.
വഡോദര നഗരത്തിൽ താമസിക്കുന്ന സമീർ അബ്ദുൾ ഖുറേഷി എന്ന യുവാവാണ് താൻ ക്രിസ്ത്യനിയാണെന്നും , മാർട്ടിൻ സാം എന്നാണ് പേരെന്നും പറഞ്ഞ് ഹിന്ദു പെൺകുട്ടിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഖുറേഷി യുവതിയെ പലയിടങ്ങളിലായി കൊണ്ടു പോയി പീഡിപ്പിച്ചു . രണ്ട് തവണ ഗർഭിണിയായെങ്കിലും രണ്ട് തവണയും ഖുറേഷി നിർബന്ധിച്ച് ഗർഭച്ഛിദ്രവും നടത്തി.
ഇതിനിടെ ഖുറേഷി മുസ്ലീമാണെന്ന് മനസിലായെങ്കിലും പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാട്ടി ഖുറേഷി ഭീഷണിപ്പെടുത്തുകയായിരുന്നു . താമസിയാതെ പെണ്‍കുട്ടി വീട്ടുകാരെ ഉപേക്ഷിച്ച് ഖുറേഷിയ്ക്കൊപ്പം പോകുകയും കല്യാണനഗര്‍ ഗോസിയ മസ്ജിദിലെത്തിച്ച് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്തു. വിവാഹശേഷം ഭര്‍ത്താവ് ഖുറേഷിയും വീട്ടുകാരും ചേര്‍ന്ന് യുവതിയെ നിരന്തരം മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു.ഗർഭിണിയായ യുവതിയെ ഭർതൃപിതാവ് മർദ്ദിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു . തുടർന്ന് ഗർഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത് .
Post Your Comments