കള്ളപ്പണം വെളുപ്പിക്കൽ: പോപ്പുലർ ഫ്രണ്ടിൻ്റെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ച് ഇ.ഡി.
NewsKeralaNationalCrime

കള്ളപ്പണം വെളുപ്പിക്കൽ: പോപ്പുലർ ഫ്രണ്ടിൻ്റെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ച് ഇ.ഡി.

ന്യൂ ഡൽഹി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി. പോപ്പുലർ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 68,62,081 രൂപ കണ്ടുകെട്ടി.പിഎഫ്ഐയുടെ പോഷക സംഘടനയായ റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 2009മുതൽ 60 കോടിയിൽ അധികം രൂപ പിഎഫ്ഐയുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടതായി ഇഡി വൃത്തങ്ങൾ പറയുന്നു. 30 കോടിയിലധികം രൂപ കാഷ് ഡെപ്പോസിറ്റായിപ്പോലും 2009 മുതൽ പോപ്പുലർ ഫ്രണ്ടിൻ്റെ അക്കൌണ്ടിൽ എത്തി.ആകെയുള്ള 60 കോടിയിൽ പകുതിയിൽ അധികവും പണമായാണ് നിക്ഷേപിച്ചത്. 2010 മുതൽ റെഹാബ് ഇന്ത്യ ഫൌണ്ടേഷൻ്റെ അക്കൌണ്ടിലേക്ക് 58 കോടി രൂപയും എത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ധനസമാഹരണം നടത്തിയിരുന്നു.കഴിഞ്ഞ മാസം 22 കോടി രൂപയുടെ കള്ളപ്പണക്കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൽ നസീർ പീടികയിൽ, അഷറഫ് ഖാദിർ,എന്നിവർക്കെതിരെ ഇഡി കുറ്റപത്രം നൽകിയിരുന്നു.മൂന്നാറിൽ
ഇവർ തുടങ്ങിയ ബിസിനസ്സിൻ്റെ പേരിലാണ് കള്ളപ്പണം വെളുപ്പിച്ച് സംഘടനയുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് സഹായമെത്തിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത്യയിലുള്ള അനുഭാവികൾ, ഭാരവാഹികൾ, അംഗങ്ങൾ, അവരുടെ ബന്ധുക്കൾ, സഹകാരികൾ എന്നിവരുടെ ബാങ്ക്അക്കൗണ്ടുകളിലേക്കാണ് ആദ്യം പണമെത്തുന്നത്. പിന്നീട് ഈ തുക പിഎഫ്ഐ, ആർഐഎഫ്, മറ്റ് വ്യക്തികൾ/ സ്ഥാപനങ്ങൾ
എന്നിവയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റം ചെയ്യുമെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.സംഭാവനയെന്ന വ്യാജേനയാണ് ഈ പണം സംഘടനയുടെ അക്കൌണ്ടിലേക്ക് തിരിച്ചു വിടുന്നത്. ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിനായി ചിട്ടയായതും സംഘടിതവുമായ പ്രവർത്തനമാണ് പിഎഫ്ഐ നടത്തുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഈ വരുമാനം രഹസ്യമായി
ഇന്ത്യയിലേക്ക് അധോലോക, നിയമവിരുദ്ധ മാർഗ്ഗങ്ങൾ വഴി അയച്ചതായും ഇഡിയുടെ അന്വേഷണത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.
2018 ലാണ് ഇതു സംബന്ധിച്ച് ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് 2020ൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളും വസതികളും അടക്കം രാജ്യത്ത് 9 സംസ്ഥാനങ്ങളിലായി റെയ്ഡുകൾ നടത്തിയിരുന്നു. ഇതിനെ പിന്തുടർന്നാണ്
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി യോഗി ആദിത്യനാഥ് സർക്കാർ രംഗത്തെത്തിയത്.പൌരത്വ നിയമ ഭേദഗതിക്കും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളുടെയൊക്കെ സൂത്രധാരൻമാർ പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയുമാണെന്ന് യോഗി സർക്കാർ ആരോപിച്ചിരുന്നു. അതിനിടെ പോപ്പുലർ ഫ്രണ്ടും ഭീം ആർമിയുമായുള്ള സാമ്പത്തിക ബന്ധത്തെപ്പറ്റിയും ഇ ഡിക്ക് ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു.പോപ്പുലർ ഫ്രണ്ടിൻ്റെ ചില മുതിർന്ന നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇഡിക്ക് ഈ വിവരങ്ങൾ
ലഭിച്ചത്.തീവ്രവാദ പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ടിനേയും അവരുടെ രാഷ്ട്രീയ മുഖമായ എസ്ഡി പി ഐയോയും നിരോധിക്കണമെന്ന ആവശ്യം മുസ്ലീം സംഘടനകളടക്കം മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാൽ പോപ്പുലർ ഫ്രണ്ടിൻ്റേയും എസ് ഡി പിഐയുടേയും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തി മരവിപ്പിക്കുന്ന നീക്കവുമായി മുന്നോട്ടു പോകാൻ തന്നെയാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം.

Related Articles

Post Your Comments

Back to top button