ആദ്യം പറഞ്ഞവ കളവ്,ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.

യു എ ഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണ്ണക്കടത്തുമായി ബന്ധപെട്ടു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. 14 ന് വെള്ളിയാഴ്ച ഇ ഡി ക്കുപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ശാരീരികാസ്വസ്ഥതകൾ പറഞ്ഞു ശിവശങ്കർ ഹാജരായിരുന്നില്ല. കുറച്ചു മുമ്പാണ് ശിവശങ്കര്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ 7 ന് ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നതാണ്. അന്ന് ശിവശങ്കർ നൽകിയ മറുപടികൾ കള്ളമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് രണ്ടാം തവണ ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നത്. ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു ശിവശങ്കർ നൽകിയ മറുപടി.
സ്വപ്നയുടെ മൊഴിയിൽ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങൾ അനുസരിച്ച് എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.