എം.കെ മുനീറിന്റെ ഭാര്യയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.

കോഴിക്കോട് / പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എം.എല്‍. എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. കോഴിക്കോട്ടെ ഇ ഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. കെ എം ഷാജി എം എല്‍ എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ എന്‍ എല്‍ നേതാവ് അബ്ദുല്‍ അസീസ് നൽകിയ പരാതിയിലാണ് അന്വേഷണം ഉണ്ടായത്.
കെ.എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്നുള്ള പരാതിയുടെ ഭാഗമായി ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചത്. വേങ്ങേരിയിലെ വീട് നില്‍ക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യ നഫീസയുടെയും പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും, ആധാരത്തിൽ 37 ലക്ഷം രൂപ മാത്രമാ ണെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.