ലൈഫ് മിഷന് പദ്ധതി വഴി സ്വപ്നക്ക് 3.60 കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ്

വീടില്ലാത്ത പാവങ്ങൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയില്‍ നിര്‍മാണ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. പദ്ധതിക്ക് പണം അനുവദിച്ചത് വഴി യുഎഇ കോണ്‍സുലേറ്റിലെ ഒരു ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനും കമ്മിഷന് ലഭിച്ചെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങിന് കരാര്‍ നല്കിയ കമ്പനിയില്‍ നിന്ന് സ്വപ്നയ്ക്ക് 2019 ല്‍ 70 ലക്ഷം രൂപ ലഭിച്ചെന്നും എന്‍ഫോഴ്സ്മെന്റിന് വിവരമുണ്ട്. ഇത് കൂടാതെയാണ് ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളർ വീതം സ്വപനക്ക് കമ്മീഷൻ ലഭിച്ചു വന്നിരുന്നത്.
പ്രളയ ദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നിര്‍മിച്ച് നല്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി 18 കോടിയുടേതാണെന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. ഇതിന്റെ കമ്മിഷനായി 3 കോടി 60 ലക്ഷം രൂപ സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കുമായി ലഭിച്ചു. യുഎഇയിലെ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനുമായും സ്വപ്ന മൂന്നു കോടി 60 ലക്ഷം പങ്കിട്ടു.
നിര്‍മാണ കരാര്‍ ഏറ്റെടുക്കാന്‍ നിര്‍മാണ കമ്പനിയുമായി ചര്‍ച്ച നടത്തിയത് സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നുണ്ട്. കമ്മിഷനായി ലഭിച്ച പണം മറ്റാര്‍ക്കെങ്കിലും പങ്കിട്ടോ എന്നും കമ്പനി മറ്റാര്‍ക്കെങ്കിലും കമ്മിഷന് നല്‍കിയോ എന്നതും ഇതുവരെ അറിവായിട്ടില്ല. എന്നാൽ നിർമ്മാണ കമ്പനിക്ക് തന്നെ കരാർ കൊടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ നടത്തിയ നീക്കങ്ങൾ പുറത്ത് വന്നിരുന്നു.
കോണ്‍സുലേറ്റിലെ ഉന്നതന് നല്കാന് എന്ന വ്യാജേന ഈ കമ്മീഷന് പുറമെ ഒരു കിലോ സ്വര്‍ണത്തിന് 1000 ഡോളര്‍ കൂടി സ്വപ്ന വാങ്ങിയിരുന്നു. സ്വര്‍ണം കൊണ്ടുവരുന്ന ബാഗേജ് പൊട്ടിച്ചിരുന്നത് സന്ദീപിന്റെ വീട്ടില്‍ വച്ച് റമീസിന്റെ ആള്‍ക്കാരായിരുന്നു. കമ്മീഷന് കുറച്ച് നല്‍കാനായി കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ അളവ് പലപ്പോഴും കെ.ടി റമീസ് കുറച്ചാണ് സ്വപ്നയെ അറിച്ചിരുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് തിങ്കളാഴ്ച വെളുപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. പരിശോധനയില്‍ ഇ.സി.ജി.യില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന് ജിയോ പോള്‍ കോടതിയില്‍ അറിയിച്ചു. സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്കാന് ഉത്തരവിടുകയായിരുന്നു. പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരേയും കോടതി 26 വരെ റിമാന്‍ഡ് ചെയ്തു. സ്വപ്നയുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താനും ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്കിയ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്. കള്ളക്കടത്തിന് പിന്നിലെ ഹവാല ,ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരുന്നത്. എന്നാല്‍ സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങൾ നിഷേധിച്ചിരുന്നപോലെ,തനിക്ക് ഇതിൽ ബന്ധമില്ലെന്നാണ് സ്വപ്ന പറയുന്നത്. നയതന്ത്രചാനല്‍ വഴി സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ നേരിട്ട് സ്വര്‍ണം കടത്തി എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പറയുന്നത്. 2019 ആഗസ്റ്റില്‍ മൂവരും യു.എ.ഇയില്‍ വച്ച് കേസിലെ മറ്റൊരു പ്രതിയായ ഫൈസല്‍ ഫരീദമായി കൂടിക്കാഴ്ച നടത്തി. നയതന്ത്രചാനല്‍ വഴി അയയ്ക്കേണ്ട സ്വര്‍ണം നിറച്ച ബാഗുകള്‍ ഫൈസലിന് അപ്പോൾ കൈമാറി. എന്നാല്‍ അക്കൂട്ടത്തില്‍ ഒരുബാഗ് മാത്രം ഫൈസലിന് നല്‍കിയില്ല. ഈ ബാഗ് പ്രതികള്‍ നേരിട്ട് നയതന്ത്രചാനല്‍ വഴി കടത്തുകയായിരുന്നു.